A Window into Creativity
ആർട്ടിസ്റ്റ് ഗ്രേസി ഫിലിപ്പ്
തിരുവനന്തപുരം ഫൈൻ ആട്സ് കോളേജിലെ ആദ്യത്തെ വനിതാ ഫാഷൻ വിദ്യാർത്ഥിനി. യാഥാസ്ഥിതിക കുടുംബത്തിൽ പെട്ട ഗ്രേസി ചിത്രകല പഠിക്കുന്നതിനോട് മതാപിതാക്കൾ നീരസം പ്രകടിപ്പിച്ചിരുന്നു. എങ്കിലും എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് ഫിലിപ്പോസിന്റെ പ്രോത്സാഹനമാണ് ഗ്രേസി ഫിലിപ്പിനെ ചിത്രകാരിയാക്കി മാറ്റിയത്. എം.വി.ദേവന്റെ ശിഷ്യ കൂടിയാണ് ഗ്രേസി ഫിലിപ്പ്. കവയിത്രി സുഗതകുമാരിയുടെ കവിതകളെ ആസ്പദമാക്കി പോയറ്റിക് എക്സ്സിബിഷനുൾപ്പെടെ 50തിലധികം ചിത്രപ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണവും, പ്രകൃതി തന്നെയാണ് സ്ത്രീ എന്നറിഞ്ഞ് ലാൻഡ് സ്കേപ്പ് രചനയുമാണ് നടത്തിവരുന്നത്. പത്തനംതിട്ട കൂടൽ ദേവീ ക്ഷേത്രത്തിൽ ചുവർചിത്രങ്ങൾ വരച്ച് സമർപ്പിച്ചത് ഏറ്റവും മനോഹര നിമിഷമായി ഓർമ്മിക്കുന്നു. യു.എസ്. ഇംഗ്ലണ്ട് ഈ ജീപ്റ്റ്, വെസ്റ്റ് ആഫ്രിക്ക സിറിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗ്രേസിയുടെ ചിത്രങ്ങൾ വ്യക്തിഗത കളക്ഷനുകളിൽ ഗ്രേസിയുടെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. മഴവിൽ പുരസ്കാരം. പ്രീയദർശിനി പുരസ്കാരം, ഗ്ലോബൽ പുരസകാരം എന്നിവ ലഭിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിൽ ഒറ്റ ദിവസം 51 ചിത്രങ്ങൾ രചിച്ച് ശ്രദ്ധ നേടി 10 – ഓളം ഏകാംഗ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഗ്രേസി 73- വയസ്സിലും സജീവമായി ചിത്രം വരക്കുന്നു 2024 ജനുവരി 17 മു 24 വരെ തിരുവനന്തപുരം ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ഗ്രേസിയുടെ ചിത്ര പ്രദർശനം നടന്നു.